എന്താണ് ബ്ലോഗ്
എന്താണ് ബ്ലോഗ് ------------------------- ബ്ലോഗ് എന്നാൽ,കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിപരമായ വെബ്‌പേജുകളാണ്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവനവന്റെ കാഴ്ചപ്പാടുകൾ , അതേപോലെ വാർത്തകൾ അപഗ്രഥനങ്ങൾ വ്യക്തിഗതമായ നിരീക്ഷണങ്ങൾ തുടങ്ങിയവയൊക്കെയാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി രാഷ്ട്രീയം, സാഹിത്യം , സാംസ്‌കാരികം, തുടങ്ങി എല്ലാ മേഖലകളെക്കുറിച്ചും വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ട്. ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്.ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നിങ്ങനെയും പറയാറുണ്ട്. വ്യക്തികൾ തങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 1994ൽ സ്വ...