മലയാളഭാഷ
ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത്. ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷപ്രതിഭാസമാണ്.തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.ഇന്ത്യയിൽ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു" എന്നും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു .ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാ...