മലയാളഅക്ഷരമാല, ചില യാതാർത്ഥ്യങ്ങൾ
മലയാളഅക്ഷരമാല, ചില യാതാർത്ഥ്യങ്ങൾ --------------------------------- കേരളത്തിലെ മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാലയില്ല എന്നത് വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നിരിക്കുകയാണല്ലോ. പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തും എന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.ഇടക്കാലത്ത് കേരളത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരമാല അപ്രത്യക്ഷമായി. അക്ഷരമാലയില്‍ ഭാഷാപഠനം ആരംഭിക്കുന്ന രീതി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.നേരത്തേ 2009 വരെ പ്രൈമറി ക്ലാസുകളിലെ മലയാളപാഠാവലിയിലായിരുന്നു അക്ഷരമാല ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് 2009 ൽ പാഠപുസ്തകപരിഷ്കരണം വന്നതോടെയാണ് അക്ഷരമാല അപ്രത്യക്ഷമായത്. നേരിട്ട് അക്ഷരം പഠിപ്പിക്കുന്നതിനു പകരം പദങ്ങളിലൂടെ അക്ഷരം പരിചയപ്പെടുത്തുന്ന സമീപനമായതിനാൽ ഒന്നാം ക്ലാസിൽ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നില്ല. അക്ഷരമാല ഒഴിവാക്കിയത് ഉൾപ്പെടെ 2009ലെ പരിഷ്കാരങ്ങൾ അന്നു വിവാദമായി. അതു പരിഹരിക്കാനാണ് 2013ൽ പുസ്തകങ്ങളിൽ ഭേദഗതി വരുത്തിയത്. എന്നാൽ അക്ഷരമാല ഒഴിവാക്കിയ തീരുമാനത്തിൽ അന്നും മാറ്റം വരുത്തിയില്ല. അക്ഷരം പഠിച്ച ശേഷം വാക്കിലേക്കും വാക്കിൽ നിന്നു വാചകത്തിലേക്കും അതിൽ നിന്ന് ആശയത്തിലേക്കുമാണ...