ആതി'യിലെ ആധി
'ആതി'യിലെ ആധി April 17, 2023 പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുകയാണ് നമ്മളിപ്പോൾ..കിണറുകളും, കുളങ്ങളും, പുഴകളും വറ്റിവരളുന്നു.. ജലം എത്ര അമൂല്യമാണ് എന്നും, കാടും, മലകളും പുഴകളും കായലും തണ്ണീർതടങ്ങളുമെല്ലാം വിലമതിക്കാനാവാത്ത പ്രകൃതിയുടെ വരദാനമാണ് എന്നും അറിയാതെ നമ്മൾ ഓർത്തുപോവുന്നു. കായൽ വെള്ളത്തിന്റെ തണുപ്പ് പോലെ വായനക്കാരനിലേക്ക് ഒഴുകിയിറങ്ങുന്ന സാറ ജോസഫിന്റെ ഒരു നോവലാണ് 'ആതി'. ആതി എന്ന ജലദേശത്തിന്റെ കഥയാണിത്. ആതി ജലത്തിന്റെ നാടാണ്. നാഡീഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും,തണ്ണീർത്തടങ്ങളും, വെള്ളത്തിൽ മുങ്ങി നില്‍ക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്നു കൊച്ച് തുരുത്തുകൾ ചേർന്ന, തണലും തണുപ്പുമാണ് ആതി..പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവള. ആതിക്ക് ചുറ്റും കായലാണ്...അതിനപ്പുറം തിരക്കിന്റെ മഹാനഗരം. എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയിൽ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം....ആകാശത്തിന്റെ ചോട്ടിൽ, വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ആതി.കഥാകൃത്തിന്റെ വാക്കുകൾ കടമെടു...