Posts

Showing posts from June, 2024

പ്രതിഷേധക്കനിയായ് കനികുസൃതി

 പലസ്തീൻ ജനതയുടെ പ്രക്ഷോഭത്തിനോട് ഐക്യപ്പെട്ടുകൊണ്ട് കാൻ ചലച്ചിത്രോത്സവ വേദിയിൽ വച്ച് കനി കുസൃതി ഉയർത്തിപ്പിടിച്ച തണ്ണിമത്തൻ ആകൃതിയിലുള്ള വാനിറ്റി ബാ​ഗ് വലിയ ചർച്ചയായി മാറി. ഓസ്കർ വേദിയിൽ ഉൾപ്പെടെ ആഗോളതലത്തിൽ കലാപ്രവർത്തകർ പലസ്തീന് വേണ്ടി നടത്തിയ ഇടപെടലുകളിൽ മലയാളി താരം കനി കുസൃതിയും ഭാഗമായിരിക്കുന്നു.  പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്. ലോക രാഷ്ട്രങ്ങളെല്ലാം കൈവിട്ട പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിരുന്നു കനിയുടെ കയ്യിലെ ആ തണ്ണിമത്തൻ രൂപത്തിലുള്ള ബാഗ്. സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന് നില്‍ക്കുന്നത് ക...