വനിതാ ദിനം
വനിതാ ദിനം.
കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച് ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, സ്ത്രീ സമത്വവും സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്.