Posts

Showing posts from December, 2021

എൻമകജെ - ഒരു പാരിസ്ഥിതിക നിലവിളി

എന്മകജെ :ഒരു പാരിസ്ഥിതിക നിലവിളി  അത്യാപത്തിനെ പോലും വിധിയായി കരുതുന്ന നിഷ്കളങ്കരായ മനുഷ്യരുടെ നാട്, സുരംഗ കിണറുകളുടെ,എട്ട് സംസ്കൃതികളുടെ, കുന്നുകളുടെ, സത്യത്തിന്റെ നാട്..  വായിച്ചു തുടങ്ങിയപ്പോൾ മക്കോണ്ട പോലെ ഒരു സാങ്കൽപ്പിക ഗ്രാമം ആണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് എന്നത് ഞെട്ടിക്കുന്ന അറിവായിരുന്നു.. അത്രമാത്രം വൈവിധ്യം ഉള്ള ഒരു ഗ്രാമം അറിയപ്പെട്ടത് എൻഡോസൾഫാന്റെ പേരിലാണ് എന്നത് വേദനാജനകവും..  എൻഡോസൾഫാൻ ദുരന്തം തീമഴയായ് ഒരു ഗ്രാമത്തിനു മേൽ പെയ്തിറങ്ങിയത്  ഉള്ളുരുക്കത്തോടെയും, ഹൃദയവ്യഥയോടെയും  മാത്രമേ  വായിക്കാനാവൂ..  ഒരിക്കലും വായ് പൂട്ടാൻ കഴിയാത്ത ഭാഗ്യലക്ഷ്മി.. 26 വയസായിട്ടും 12 വയസ്സുള്ള കുട്ടിയെ പോലെയിരിക്കുന്ന, കൈകാൽ വിരലുകൾ നീരാളിയുടേതുപോലെ ചുരുണ്ട കൂടിയ,കണ്ണിൽ കൃഷ്ണമണി ഇല്ലാത്ത അൻവർ..  ഒറ്റനോട്ടത്തിൽ കുരങ്ങനാണോ എന്ന് സംശയിക്കുന്ന, മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ട് ഉന്തിയ മുഖവുമുള്ള, ഉൾവലിഞ്ഞ കണ്ണുകളും, ചെമ്പിച്ച രോമങ്ങൾ പൊതിഞ്ഞ് നന്നേ മെലിഞ്ഞ കൈകളുമുള്ള അഭിലാഷ്.. 3 കാലുകളുമായി ജനിക്കുന്ന പശു കിടാങ്ങൾ.. ...