മാറ്റം
മാറ്റം -------- നമ്മുടെ ഭാഷയിൽ ചില പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും കവിതാശകലങ്ങളുമെല്ലാം എടുത്തു നാം പരിശോധിക്കുമ്പോൾ ചില പദങ്ങൾക്ക് പുല്ലിംഗ പദങ്ങൾ ഇല്ല എന്നും ചില പഴഞ്ചൊല്ലുകൾ, കവിതകൾ, കഥകൾ,സിനിമകൾ തുടങ്ങിയവയിൽ സ്ത്രീകളെ അബലകൾ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങൾ ആണെന്നും നമുക്ക് കാണാൻ കഴിയും. മനുസ്മൃതിയിൽ പറയുന്നതുപോലെ, 'പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' സ്ത്രീ എന്നും സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നൊരു ധാരണ ആദ്യകാലം മുതലേ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഭാഷയിൽ പല പദങ്ങൾക്കും പുല്ലിംഗപദങ്ങൾ ഇല്ലാതായതും, ഉണ്ടോയെന്ന് അന്വേഷിക്കാൻ നമ്മൾ കൂട്ടാക്കാത്ത തും.. വേശ്യയും, മച്ചിയും, പതിവ്രത യും വിധവയുമൊക്കെ കേൾക്കുമ്പോൾ നമ്മൾ അതിന്റെ പുല്ലിംഗം ആലോചിക്കാറില്ല അല്ലെങ്കിൽ അതൊക്കെ സ്ത്രീകളാണ് എന്നൊരു ധാരണ എല്ലാ പൗരന്മാർക്കും ഉണ്ട്. പൗര കളെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല ല്ലോ. പറഞ്ഞു പഴകിയ ചൊല്ലുകൾ ആണ് പഴഞ്ചൊല്ലുകൾ, 'മണ്ണും പെണ്ണും നന്നാക്കുന്ന പോലെ'. 'പെണ്ണിനേയും മണ്ണി...