ഋതു
May 18, 2022
പുൽനാമ്പുകളിലൂറിക്കൂടിയ,
മഞ്ഞുതുള്ളികൾ ചേർത്തുവെച്ച്
ഉരുകിത്തീരാത്തൊരു ശിശിരത്തിൻ പുലരികൾ കൊണ്ടെന്റെ ചില്ലകളിൽ ചുംബിക്കുക..
പൊള്ളുന്ന വെയിലിൽ പൊഴിയുന്ന നിഴലുകൾ ചേർത്തുവെച്ചു എരിഞ്ഞടങ്ങാത്തൊരു ഗ്രീഷ്മമായ് നീയെന്റെ ഇലകളെ തഴുകി തലോടുക..
മഴനൂലിൽ കൊരുത്തൊരു പ്രണയത്തെ നിന്നാത്മവിനാൽ പൊതിഞ്ഞ് എന്നിലെ പൂക്കളെ കാലവർഷത്തിനാൽ ചേർത്തുനിർത്തുക..
പകലിരവുകളുടെ ആഴങ്ങളിൽ
കൊഴിഞ്ഞുതീരാത്തൊരു വസന്തമായി
നിൻ സുഗന്ധം കൊണ്ടെന്റെ വേരുകളെ പൊതിയുക..
ഇനി.. ഓരോ ഋതുഭേദങ്ങളിലും
എന്റെ ഭ്രാന്തിന്റെയാകാശത്തിൽ
നിലാവായ്...താരമായ്.. തെന്നലായ്..
നീ ..നീയായിരിക്കുക..