Posts

Showing posts from October, 2023

അമ്മയില്ലാത്ത വീട്

August 24, 2022   അമ്മയില്ലാത്ത വീട് —------------------------- ഓർത്തുനോക്കിയിട്ടുണ്ടോ അമ്മയില്ലാത്ത വീടിനെ കുറിച്ച്..? അച്ഛനോടൊപ്പം പുതപ്പിനുള്ളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന കുഞ്ഞുങ്ങൾ നേരം പുലർന്നിട്ടും എണീറ്റിട്ടില്ല.. ഉണരുവോളം വിളിക്കാനും, ഉണർന്നിട്ടുമ്മ വെക്കാനും അവളില്ലല്ലോ.. സൂര്യനുദിച്ചിട്ടും വെളിച്ചെമെത്താത്ത അടുക്കളക്ക് നോവിന്റെ കറുത്തനിറമാണിന്ന്…  അടുക്കളയിൽ  കറിക്കത്തിയും, പാത്രങ്ങളും കലപില കൂട്ടുന്നത് കേൾക്കാനില്ല . മുറ്റത്തെ കരിയിലകളും മൗനവ്രതത്തിലാണ്.. ഈർപ്പം മാറാത്ത തുണികൾ അവളുടെ ചൂടിനായ് കാത്തിരിക്കുന്നു.. ഇന്ന് ടൈം ടേബിളനുസരിച്ച് റെഡിയായ ബാഗും , ചോറ്റുപാത്രവും നേരം വൈകിയെന്ന് പിറുപിറുക്കുന്നില്ല.. വെച്ചാൽ വെച്ചിടത്ത് കാണാത്ത പലതും ഇന്ന് അവളെക്കാത്ത് നിരന്നിരിപ്പുണ്ട്.. കൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരാതി പറയുന്നുണ്ട്.. മുറ്റത്തെ തെച്ചിയും, മുല്ലയും ഇതുവരെയും തുള്ളി വെള്ളം കിട്ടിയില്ലെന്നു പരിഭവിക്കുന്നുണ്ട്.. അമ്മയില്ലാത്ത വീട്, വാക്കുകൾക്ക് ശബ്ദമില്ലാതെയാവും.. അനാഥമായൊരു ഊന്നുവടിപോലെയാവും.... വെറും രണ്ടക്ഷരം മാത്രമാവും ..

മൂന്നാമതൊരു കാര്യം

മൂന്നാമതൊരു കാര്യം November 09, 2022  രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരതുന്നു.. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഏതാണ്‌ സ്നേഹം? എന്താണ് സ്വാര്‍ഥത? ഇന്ന് ബസിൽ വെച്ചു കണ്ട അന്ധനായ യാചകൻ, "കണ്ണുകാണാത്തവനാണ്.. ആരുമില്ലാത്തവനാണ് " എന്ന് ചിതറിയ ശബ്ദത്തിൽ ഉരുവിടുന്നു.. തനിക്ക് സ്നേഹിക്കാനോ,തന്നെ സ്നേഹിക്കാനോ ആരുമില്ലാത്തത് കൊണ്ടോ.. അതോ,.ജീവിക്കാനൊരു മാര്‍ഗം, ഇല്ലാത്തതു കൊണ്ടോ? രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നു. മൂന്നാമതൊരു കാര്യം ഉറക്കം കെടുത്തുന്നു..അസ്വസ്ഥയാക്കുന്നു. ഒരു കുഞ്ഞു പെൺകുട്ടി,അതിനെ അവര്‍ നല്ലവണ്ണം സ്നേഹിച്ചു. കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളും, ഏറ്റവും നല്ല ഭക്ഷണവും കൊടുത്തു .  കുളിപ്പിച്ചു , പൗഡറിട്ടു , കണ്ണെഴുതി ഓമനിച്ചു. പക്ഷെ എത്രദിവസം അവര്‍ അവളെ ലാളിച്ചു.. അവൾ, മറ്റൊരു വീട്ടിൽ രണ്ടു മുഴം കയറില്‍ എല്ലാം ഉപേക്ഷിച്ചത് എന്തിനായിരുന്നു.? ഒരു ചെറിയ വീട്. ഒരു പുതിയ ഒട്ടോറിക്ഷയ്ക്കുള്ള ആദ്യ അടവ്. വീടിനോട് ചേര്‍ന്ന് പിറകില്‍ ഒരൊറ്റ മുറി പണിയാനുള്ള വസ്തുക്കളും പണിക്കാരും. ചിലചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല! ഒരു അന്ധൻ. ഒരു പെൺകുട്ടി. ചെ...

ടോട്ടോയുടെ കുഞ്ഞു വലിയ ലോകം

ടോട്ടോയുടെ കുഞ്ഞു വലിയ ലോകം December 08, 2022  'എന്റെ വായന' ക്ക് (കോളേജിൽ, വിദ്യാർത്ഥികളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി ) വേണ്ടി വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകത്തെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം വരുന്ന മറുപടി 'വായിക്കാറില്ല.. വായിക്കാൻ താത്പര്യമില്ല, ആദ്യമൊക്കെ വായിച്ചിരുന്നു.. ഇപ്പൊ വായിക്കാറില്ല' എന്നൊക്കെയാവും..ഒട്ടും വായിക്കാൻ ഇഷ്ടമില്ല എങ്കിൽ തീർച്ചയായും ഈ പുസ്തകം വായിക്കുക,വായിക്കാൻ ഭയങ്കര ഇഷ്ടമാണ് എങ്കിലും ഈ പുസ്തകം വായിക്കുക എന്ന് പറഞ്ഞു കുട്ടികൾക്ക് പരിചയപെടുത്തുന്ന പുസ്തകമാണ് 'ടോട്ടോ ചാൻ'.ഞാൻ ഈ പുസ്തകം ആദ്യമായി വായിക്കുന്നത് യു പി ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്.കുട്ടികൾക്കുള്ള ബുക്ക്‌ എന്നാണ് അന്നീ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വിചാരിച്ചിരുന്നത്. അധ്യാപകരിലാരോ പറഞ്ഞതും അതു തന്നെയായിരുന്നു. ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ഈ നോവലിൽ തെത്സ്കോ കുറയോനാഗി എന്ന 'ടോട്ടോ' യുടെ ബാല്യകാല സ്മരണകളാണ് പങ്കുവെക്കുന്നത്.കുസൃതിക്കാരിയും പ്രശ്നക്കാരിയുമായ ടോട്ടോ ഒന്നാം ക്ലാസ്സിൽ വെച്ചു തന്നെ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് നിന്ന...

ഭക്ഷണത്തിന്റെ ജാതി

ഭക്ഷണത്തിന്റെ ജാതി January 09, 2023 കഴിഞ്ഞ 16 വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ പാചക വിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവ വേദിയിൽ ഭക്ഷണം ഉണ്ടാക്കുന്ന പണിക്ക് താനില്ലയെന്ന് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.(8/01/23).കഴിഞ്ഞ ഒരാഴ്ചയോളമായി സോഷ്യൽ മീഡിയയിലും, മാധ്യമ രംഗത്തും പഴയിടത്തിന്റെ പാചകത്തെ കുറിച്ച് നടന്ന വിവാദങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. സ്കൂൾ കലോത്സവ വേദികളിൽ എന്തുകൊണ്ടാണ് സസ്യാഹാരം മാത്രം വിളമ്പുന്നത് , നോൺ വെജ് വേണ്ടവരില്ലേ എന്നതൊക്കെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചത്. (അടുത്ത തവണ മുതൽ കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.) കലോത്സവ വേദിയിലെ ചർച്ചയും പിന്മാറ്റവും അടുത്ത വർഷം മറ്റൊരു ടീം വന്ന് ടെണ്ടർ ഏറ്റെടുക്കുമ്പോൾ തീരാവുന്നതേയുള്ളൂ..കലോത്സവ വേദികളിൽ വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്ന രീതിയിലേക്ക് വന്നാൽ ആവശ്യക്കാർക്ക് ആവശ്യനുസരണം കഴിക്കുകയുമാവാം .ഓരോ നാടിന്റെയും രുചികളെ ആസ്വദിക്കുകയുമാവാം.        ...

പെൺ ദിനം

പെൺ ദിനം March 10, 2023  കുളിമുറിയിൽ കയറിയപ്പോൾ ചൂട് വെള്ളം കൊണ്ട് വെക്കാത്തതിന് അവളെ പഴിച്ച്, കുളികഴിഞ്ഞ് ചായകുടിക്കാൻ ഇരുന്നപ്പോൾ കറിയിലിത്തിരി ഉപ്പ് കുറഞ്ഞതിനു അവളെ കുറ്റം പറഞ്ഞ്,മുടി ചീകാൻ ചീർപ്പ് തെരഞ്ഞു കാണാത്തതിന് അവളെ ശകാരിച്ച്‌ ,നേരം വൈകി എന്ന് പിറു പിറുത്തു കൊണ്ട് അയാൾ വേഗം നടന്നു, ഇന്ന് ടൌൺ ഹാളിൽ വെച്ച് നടക്കുന്നന് വനിതാ ദിന പരിപാടിയിലെ, 'സ്ത്രീ സമത്വവും, സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷകൻ അയാളാണ്.     *******************************************  ഉള്ളിലെരിയുന്ന കനലിനെ പെണ്ണിനോളം ഊതി കത്തിക്കാൻ മറ്റാർക്കാണ് കഴിയുക..അതിനുള്ള ശക്‌തി അവളോളം വേറാർക്കുമില്ല..മനുസ്മൃതിയെ ശെരി വെച്ചുകൊണ്ടാണ് ഓരോ പെണ്കുട്ടിയും ഇന്നും പിറന്നു വീഴുന്നത്.. "പിതാരക്ഷതി കൗമാരേ,ഭർത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാർദ്ധക്ക്യേ.ന സ്ത്രീ സ്വാതന്ത്ര്യമർഹതി". അല്ലെങ്കിൽ,നമ്മുടയൊക്കെ മനസ്സിൽ അങ്ങനെ ഒരു ധാരണ നാം ഊട്ടിയുറപ്പിച്ചിരിക്കുന്നു..അവൾ എല്ലാക്കാലവും സംരക്ഷിക്കപ്പെടേണ്ടവൾ ആണ്.. അതിനർത്ഥം അവൾക്ക് ആഗ്രഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലെന്നല്ല..ഒരാളുടെ സംരക്ഷണയിൽ കഴിയാൻ ആഗ്രഹിക്കുന...

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായിരുന്നു!

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായിരുന്നു! May 30, 2023  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു രണ്ടുദിവസമായി രാജ്യം ചർച്ച ചെയ്ത പ്രധാന വിഷയം. സൈബർ ലോകവും വലിയ ഒരു പ്രാധാന്യത്തോടെ തന്നെ ഇത് ചർച്ച ചെയ്തു. ഇത് കുംഭമേളയോ,മഹാഭാരതം സീരിയൽ ഷൂട്ടിങ്ങോ,തുടങ്ങി നിരവധി ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയും സൈബർലോകവും ഈ വിഷയം ആഘോഷിച്ചു. എന്നാൽ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ട്രോളാനും പരിതപിക്കാനും മാത്രമുള്ള കാര്യമാണോ.? ഇന്ത്യ ജനാധിപത്യമതേതര രാഷ്ട്രം ആയിരുന്നില്ലേ.? ഭൂരിപക്ഷമതത്തെ പ്രോത്സാഹിപ്പിക്കുകയും, പിൻപറ്റുകയും ചെയ്യുന്ന ഇത്തരം ചടങ്ങുകൾ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അപകടകരമല്ലേ.? രാഷ്ട്രപതിയുടെയും,പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ ഹിന്ദുമത ആചാരപ്രകാരമുള്ള പൂജകൾക്ക് ശേഷമാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തത്. തീവ്ര ഹിന്ദുത്വം ദേശീയതയായി അവതരിപ്പിക്കുന്ന അപകടരമായ ഒരു കാഴ്ചയിലേക്കാണ് ഈ ചടങ്ങ് നമ്മളെ കൊണ്ടെത്തിച്ചത്. ഇന്ത്യൻ രാഷ്ട്രത്തലവൻ എന്ന നിലയിലും, ഭരണഘടനാപ്രകാരവും, പാർലമെന്റിലെ പ്രധാന ഘടകം എന്ന നിലയിലും ഈ ഉത്തരവാദിത്വം പ്രസിഡണ്ന്റിന...

തുരുമ്പെടുക്കുന്ന ഓർമ്മകൾ

തുരുമ്പെടുക്കുന്ന ഓർമ്മകൾ July 25, 2023 ജീവിത യാത്രയിൽ യാത്രമൊഴിയില്ലാതെ നടന്നു നീങ്ങിയവൾ ഇന്ന് കണ്ടപ്പോൾ ചോദിച്ചു, എന്നുമുതലാണ് നമ്മളന്യരായത് എന്റെ മറുപടി മറുചോദ്യമായിരുന്നു, എന്നാണ് നമ്മൾ പരിചിതരായിരുന്നത് എനിക്കോർമ്മകൾ അന്യമായിരുന്നുവല്ലോ പ്രാരാബ്ധത്തിന്റെ പേറ്റുനോവിനിടയിൽ ഓർമ്മകൾ പെറുക്കിയെടുക്കാൻ മറന്നു പോയിരുന്നു. കഷ്ടപാടിന്റെ കരിപുരണ്ടവന് ഭൂതകാലത്തിന്റെ വർണങ്ങളന്യമായിരുന്നു. ഓർമകളെപ്പോഴും ഇന്നലെകളുടെ നോവുകളാണല്ലോ  കിനാവില്ലാത്തവന്റെ ഈ യാത്രയിൽ നാളെയുടെ സന്ധ്യകളിൽ ഒരു പക്ഷേ നിൻമുഖം ചുവക്കുമായിരിക്കും.. ഈ സന്ധ്യാബംരം പോലെ

ഓണവിശേഷങ്ങൾ

നാടെങ്ങും ഓണത്തിന്റെ ആഘോഷതിമിർപ്പിലാണ്.. ഈ അവസരത്തിലെ ചില ഓണവിശേഷങ്ങൾ..ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങാണല്ലോ ഓണം.. പ്രാദേശികവൈവിദ്ധ്യങ്ങളുടെ നിറവാണ് ഓണാഘോഷം. ഒരു ഐതിഹ്യത്തിനപ്പുറം നാടിന്റെ ദേശീയോത്സവമായി ഓണം മാറുന്നതെങ്ങനെയെന്ന് നോക്കിയാൽ മനസ്സിലാക്കാവുന്ന ചില വസ്തുതകൾ ഉണ്ട്. കുട്ടനാട്ടിൽ ആറന്മുള വള്ളംകളിയാണ് ഓണത്തിന്റെ ആഘോഷങ്ങളിൽ വേറിട്ട് നിൽക്കുന്ന ഒന്ന്. വലിയ ജനപങ്കാളിത്തവും ആവേശവും ഉള്ള വള്ളംകളി മത്സരമാണ് ഇത്. പമ്പാനദിയിൽ നിരവധി ചുണ്ടൻവള്ളങ്ങളും നൂറുകണക്കിന് തുഴച്ചിലുകാരും ഈ മത്സരത്തിൽ പങ്കെടുക്കുന്നു. തൃശ്ശൂരിലെ പുലിക്കളിയാണ് ഓണക്കാലത്തെ ഏറ്റവും വർണ്ണാഭമായ ആഘോഷ. പുലിവേഷം കെട്ടിയ വിവിധ ദേശങ്ങളുടെ പുലിക്കളിക്കാർ പുലികളിയുടെ ദിവസം തൃശൂർ നഗരത്തിലെ റോഡുകളിൽ ചുവടുവെയ്ക്കും. നിരവധി കാഴ്ചക്കാരാണ് ഇത് കാണാനെത്തുക. തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരുകാർ ഏറ്റവും ആഘോഷിക്കുന്ന സാംസ്കാരിക ഉത്സവവും പുലിക്കളി എന്ന് പറയാം. തൃക്കാക്കരയപ്പനെ ഒരുക്കലാണ് ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്ന്. തിരുവോണ ദിവ...

എതിരില്ലാത്ത എതിര്

എതിരില്ലാത്ത എതിര് September 25, 2023  ഷുഹൈബ് സർ ആണ് എതിര് എന്ന പുസ്തകത്തിന്റെ കവർ പേജ് ആദ്യമായി അയച്ചു തന്നത്. 'ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം' എന്ന ആ ടൈറ്റിൽ അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നതാണ്. പിന്നീട് എം. കുഞ്ഞാമനും, എതിരും കേരള സാഹിത്യ അക്കാദമി അവാർഡ് തിരസ്കരണത്തിലൂടെ വീണ്ടും ചർച്ചയായി.മൂന്നാം സെമസ്റ്റർ ബി.എ വിദ്യാർത്ഥികൾക്ക് ആത്മകഥ എന്ന പാഠഭാഗത്തിൽ വി. ടി യെ പരിചയപ്പെടുത്തുമ്പോൾ നിങ്ങൾ വായിക്കണം എന്ന് പറഞ്ഞ് കുഞ്ഞാമനെയും എതിരും പരിചയപ്പെടുത്തി. നൂറുസിംഹാസനങ്ങൾ ബി. കോം .വിദ്യാർത്ഥികൾക്ക് എടുക്കുമ്പോൾ വീണ്ടും,ദളിത്‌ സാഹിത്യം എന്ന് പറഞ്ഞ് കുഞ്ഞാമനെയും പറഞ്ഞു കൊടുത്തു . ഈയിടെ വിവാദമായ ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ശ്രീ.കെ. രാധാകൃഷ്ണന്റെ 'ക്ഷേത്രത്തിലെ ജാതി വിവേചനം' കുട്ടികൾ 'മിസ്സേ..ഇപ്പഴും ഇതൊക്കെയുണ്ടല്ലോ' എന്ന് പറഞ്ഞ് ചർച്ചക്ക് തുടക്കം കുറിച്ചപ്പോൾ, 'എന്നെ പാണൻ എന്ന് വിളിക്കരുത്' എന്ന എതിരിലെ അധ്യായമാണ് ഓർമ്മ വന്നത്. പക്ഷേ അപ്പോഴും എതിര് എന്ന ആ ആത്മകഥ ഞാൻ മുഴുവനായും വായിച്ചിരുന്നില്ല എന്നതാണ് സത്യം. ചില അധ്യാ...