Posts

Showing posts from March, 2024

രണ്ടുനീതി

കഴിഞ്ഞ ദിവസങ്ങളിൽ കേരളം വ്യാപകമായി ചർച്ച ചെയ്ത വിഷയം രണ്ട് നടന്മാരുമായി ബന്ധപ്പെട്ട് ആയിരുന്നുവല്ലോ… സുരേഷ് ഗോപിയും,വിനായകനും. തൊഴിലിടങ്ങളിൽ പോലും സ്ത്രീയെ വ്യക്തിയായി പരിഗണിക്കാത്ത പുരുഷാധികാരവും, വംശീയ ന്യൂനപക്ഷങ്ങളോട് സമൂഹം വച്ചു പുലർത്തുന്ന ജാതി വേർതിരിവുകളുമാണ് ഈ രണ്ട് സംഭവങ്ങളിൽ വെളിപ്പെടുന്നത്. സ്ത്രീകളെ ഒരു വ്യക്തിയായി പരിഗണിക്കാനുള്ള പൊതുബോധത്തിന്റെ വൈഷമ്യം നമ്മൾ പലപ്പോഴും കാണാറുണ്ട്.. അതിൽ വീട് എന്നോ തൊഴിലിടം എന്നോ ഉള്ള വേർതിരിവ് ഇല്ല. സ്ത്രീയെ ഒരു വ്യക്തിയായി കാണാനോ അവളുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ ചിന്തിക്കാക്കാനോ പൊതുവെ സമൂഹം തുനിയാറില്ല എന്നതാണ് സത്യം. പരസ്പരബഹുമാനവും സാമൂഹ്യമര്യാദയും ഏതു പൊതു ഇടത്തിലും സ്ത്രീയുടെയും അവകാശമാണ്. താല്‍പര്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് മാത്രമല്ല, അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നതും, പെരുമാറുന്നതും തെറ്റാണ്. സ്ത്രീവിരുദ്ധത അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചു പോരുന്ന സമൂഹത്തില്‍ വിഷമം നേരിട്ടെങ്കില്‍ മാപ്പ് എന്നു പുരുഷന്‍ പറഞ്ഞാലുടന്‍ സ്ത്രീ തൃപ്തിപ്പെടണമെന്നാണ് സങ്കല്‍പം. അവൾ സർവം സഹയാണല്ലോ..! തുല്യതയെന്ന അടിസ്ഥാനഅ...

മഴവില്ലുപോലെ.. കാതൽ

കഴിഞ്ഞ ആഴ്ചയിലാണ് ആദ്യമായി വീട്ടുകാരോടൊപ്പമല്ലാതെ ഒരു യാത്ര പോയത്.. ഒരുപാട് നാളുകളായി ഞങ്ങൾ ആറ് കൂട്ടുകാർ എങ്ങോട്ടെങ്കിലും ഒരു യാത്ര പോവാം എന്ന് പ്ലാൻ ചെയ്യുന്നു.. ഞങ്ങൾ സ്ത്രീകൾ മാത്രമായതുകൊണ്ടാവാം പല പല കാരണങ്ങളാൽ അതെപ്പോഴും മുടങ്ങാറാണ് പതിവ്.. എല്ലാവരും കുടുംബിനികൾ ആയത് കൊണ്ട് കാരണങ്ങൾക്ക് ഒരു കുറവും ഉണ്ടാകാറില്ല.. മക്കൾക്ക് എക്സാം, വീട്ടിലാർക്കെങ്കിലും അസുഖം , എന്തെങ്കിലും ഫങ്ക്ഷൻസ് ..അങ്ങനെയങ്ങനെ.. അവസാനം യാതൊരു തയ്യാറെടുപ്പുമില്ലാതെ കഴിഞ്ഞ ആഴ്ച ഞങ്ങൾ എറണാംകുളം പോയി..എറണാകുളം ആർക്കും പുതുമയുള്ള സ്ഥലമല്ല.. എല്ലാവരും എത്രയോ തവണ വന്ന് പോയ സ്ഥലം.. എന്നാലും ഞങ്ങൾക്കത് മറക്കാനാവാത്ത അനുഭവമായിരുന്നു .. ട്രെയിൻ ടിക്കറ്റ് ഒന്നും ബുക്ക്‌ചെയ്യാത്തത് കൊണ്ട്, അങ്ങാടിപ്പുറത്ത് നിന്ന് 5മിനിറ്റ് മാത്രം നിർത്തുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്മെന്റ് കണ്ടുപിടിക്കാൻ ഓടിയും..സീറ്റ് കിട്ടിയപ്പോൾ ആർത്തുചിരിച്ചും.. വടയും ചായയും വാങ്ങികഴിച്ചും.. രാത്രി എറണാകുളം എത്തിയിട്ട് എന്ത് ചെയ്യും എന്ന് നൂറു നൂറ് അഭിപ്രായങ്ങളും പൊട്ടത്തരങ്ങളും പറഞ്ഞും.. ഞങ്ങൾ ആറ് പെണ്ണുങ്ങൾ..  ഞങ്ങളുടെ സന്തോഷവും ചിരിയും സംസാരവും...

സ്വപ്നം

നിനക്ക് കടം തന്ന സ്വപ്നങ്ങളിൽ ചിലതെങ്കിലും എനിക്കൊരുവട്ടം കൂടെ തിരികെ നൽകാമോ... മറ്റാർക്കും കടം കൊടുക്കുവാനല്ല... ഹൃദയഭിത്തിയിൽ തൂക്കാനല്ല.. ചില്ലുഭരണിയിൽ സൂക്ഷിക്കാനല്ല ... ഒരുവേള എന്നിൽ പൂക്കാൻ മറന്ന ഞാനെന്ന കവിതയെ പൂർത്തിയാക്കാനാണ്.. ഇന്നലെ വരെ നീ എന്നിൽ ഭദ്രമായിരുന്നു... ഇന്നിതാ കാണാതെയായി… ഈ സന്ധ്യക്കും സ്വപ്‌നങ്ങൾക്കും ഒരേ ചുവപ്പ്.. ഇരുട്ടിനെ പേടിയാണെനിക്ക്.. നാണമില്ലാതെ വലിഞ്ഞുകയറി വരുന്നുണ്ട് ചിതലോർമ്മകൾ.. പേടിക്കേണ്ട ഒരു നോട്ടം കൊണ്ടു പോലും ഉണർത്തില്ല ഞാൻ… ഇരുട്ടിന്റെ നിലവിളിയിൽ ചെവിപൊത്തിപ്പിടിച്ച് ഓടുന്ന മാത്രയിൽ നോവിന്റെ വേരിൽ തട്ടി ഒന്ന് വീണു പൊടിഞ്ഞ ചോരയും, ഓർമ്മകളും തുടച്ചുകൊണ്ട് പുലരിയിലേക്ക് ഓടുന്ന ഓട്ടത്തിൽ ഹൃദയം മുഴുവൻ അടിച്ചുവാരി..  ഇനി ഞാനീ കവിത പൂർത്തിയാകട്ടെ..

ജീവിച്ചിരിക്കുന്നവരുടെ ശവപ്പറമ്പ്

തോക്കും സിറിഞ്ചും: ദുരന്തഭൂമികളിൽ ഒരു ഡോക്ടറുടെ ജീവിതം’ (മാതൃഭൂമി ബുക്സ്) ദുരന്തമേഖലകളിൽ ആരോഗ്യസേവനം നടത്തുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (എം.എസ്.എഫ്) എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റായ ഡോ. സന്തോഷ് കുമാർ വിവിധ നാടുകളിലെ ദുരന്തമേഖലകളിൽ പ്രവർത്തിച്ച അനുഭവങ്ങൾ പകർത്തിയ പുസ്തകമാണ്ഇത്..യുദ്ധവും വംശീയകലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും ദുരന്തങ്ങൾ വിതച്ച ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യസേവനം നടത്തുന്ന അദ്ദേഹം കുറച്ച് മാസങ്ങളായി യുദ്ധം നിലംപരിശാക്കിയ ഗാസയിലെ മനുഷ്യർക്കിടയിലാണ് പ്രവർത്തിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തിൽ യുദ്ധത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു:“യുദ്ധനീതികളില്ലാത്ത യുദ്ധങ്ങളാണ് ആധുനികകാലത്തേത്. ആയുധമില്ലാത്തവരും സ്ത്രീകളും ആക്രമിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്നു. മാനുഷിക മൂല്യങ്ങൾക്ക് യുദ്ധതന്ത്രങ്ങളിൽ സ്ഥാനമില്ല”.രാജ്യം ഭരിക്കുന്നവർ തമ്മിലുള്ള രാഷ്ട്രീയമാണ് യുദ്ധകാരണം. ഇരയാകുന്നതാകട്ടെ, അതിൽപ്പെടാത്ത ജനങ്ങളും. നമ്മൾ മലയാളികൾ വലിയ തോതിലുള്ള യുദ്ധം നേരിട്ടിട്ടില്ല. അതുകൊണ്ടുതന്നെ നമുക്ക് ഈ യാഥാർത്ഥ്യങ്ങൾ വിദൂരമായ കേൾവികൾ മാത്രമാണ്. സോഷ്യൽ മീഡിയ...