സ്വപ്നം

നിനക്ക് കടം തന്ന സ്വപ്നങ്ങളിൽ ചിലതെങ്കിലും എനിക്കൊരുവട്ടം കൂടെ തിരികെ നൽകാമോ...



മറ്റാർക്കും കടം കൊടുക്കുവാനല്ല...

ഹൃദയഭിത്തിയിൽ തൂക്കാനല്ല..

ചില്ലുഭരണിയിൽ സൂക്ഷിക്കാനല്ല ...



ഒരുവേള എന്നിൽ പൂക്കാൻ മറന്ന ഞാനെന്ന കവിതയെ പൂർത്തിയാക്കാനാണ്..



ഇന്നലെ വരെ നീ എന്നിൽ ഭദ്രമായിരുന്നു... ഇന്നിതാ കാണാതെയായി…

ഈ സന്ധ്യക്കും സ്വപ്‌നങ്ങൾക്കും ഒരേ ചുവപ്പ്..

ഇരുട്ടിനെ പേടിയാണെനിക്ക്..

നാണമില്ലാതെ വലിഞ്ഞുകയറി വരുന്നുണ്ട്

ചിതലോർമ്മകൾ..

പേടിക്കേണ്ട

ഒരു നോട്ടം കൊണ്ടു പോലും ഉണർത്തില്ല

ഞാൻ…

ഇരുട്ടിന്റെ നിലവിളിയിൽ

ചെവിപൊത്തിപ്പിടിച്ച് ഓടുന്ന മാത്രയിൽ നോവിന്റെ വേരിൽ തട്ടി ഒന്ന് വീണു

പൊടിഞ്ഞ ചോരയും, ഓർമ്മകളും തുടച്ചുകൊണ്ട്

പുലരിയിലേക്ക് ഓടുന്ന ഓട്ടത്തിൽ ഹൃദയം മുഴുവൻ അടിച്ചുവാരി..



 ഇനി ഞാനീ കവിത പൂർത്തിയാകട്ടെ..

Popular posts from this blog

ആതി'യിലെ ആധി

ഋതു

പെൺ ദിനം