ഇനിയും കീഴടക്കേണ്ടുന്ന സിംഹാസനങ്ങൾ .. ----------------------------------------------- ദളിതർ,കീഴാളർ,അധഃകൃതർ... ഏതൊക്കെ പേരിൽ അറിയപ്പെട്ടാലും ,സ്വപ്രയത്നം കൊണ്ട് നൂറു സിംഹാസനങ്ങൾ ചവിട്ടികയറിയാലും..'നീ അതാണ്'എന്ന് അവന്റെ ചുറ്റിലുമുള്ള ഓരോ മുഖങ്ങളും അവനെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുന്ന ..ധവളാധികാരത്തിന്റെ,മനുഷ്യമനസ്സിന്റെ ജീർണതയുടെ നേർ ആവിഷ്‌കാരമാണ് ബി ജയമോഹൻ ന്റെ "നൂറു സിംഹാസനങ്ങൾ' എന്ന നോവൽ. 'കാപ്പൻ'എന്ന് അമ്മ വിളിക്കുന്ന നായാടി പയ്യനിൽ നിന്ന് ധർമപാലൻ എന്ന ഐ എ എസ് ഓഫീസറിലേക്കുള്ള ജീവിത യാത്രയാണ് ഈ നോവൽ.. ഏതൊരു നായാടിയുടെയും ജീവിതം പോലെ തന്നെ 'വിശപ്പ്' ആണ് കാപ്പന്റെ ജീവിതവും..കാപ്പക്കു ചോറെ എന്ന് നിലവിളിക്കുന്ന,തിന്നണം തിന്നണം എന്ന് മാത്രം ഉരുവിടുന്ന..വയറു നിറച്ചു ഒരു നേരം പോലും ഭക്ഷണമില്ലാത്ത,ആളുകളുടെ തെറിവിളികളും,ഉപദ്രവവും ജീവിതമായി മാറിയ,അമ്മയുടെ കൂടെ അലഞ്ഞു തിരിഞ്ഞു തെണ്ടി നടക്കുന്ന കുട്ടിയെ,നാരായണ ഗുരുവിന്റെ ശിഷ്യൻ പ്രജാനന്ദൻ കണ്ടെടുത്ത്,ചോറിനൊപ്പം അറിവും വിളമ്പി..ആട്ടും തുപ്പും കേൾക്കാതെ ആദ്യമായി വയറു നിറയെ ചോറ് കൊടുക്കുമ്പോൾ അവൻ ചുറ്റുമുള്ളതൊന്നും.....