Posts

Showing posts from June, 2022

ഛായാമുഖി

June 15, 2022 സഹപാഠികളും അവരുടെ കുടുംബവും അടങ്ങുന്ന പതിനൊന്നംഗ സുഹൃത് സംഘം അവരില്‍ ഒരാളുടെ ബാച്ചിലര്‍ പാര്‍ട്ടിക്കായ് ഒരു റിസോര്‍ട്ടില്‍ ഒന്നിച്ച് കൂടുന്നതും അവരിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും അതിനെ തുടർന്നുള്ള കുറ്റാന്വേഷണവും പ്രമേയമായി വരുന്ന മലയാള സിനിമയാണ് 'ട്വൽത്ത് മാൻ'. മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഉണ്ടായ ഒരു മിസ്റ്ററി ത്രില്ലർ എന്ന് പറയാവുന്ന ഈ സിനിമ ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി ഒറ്റ രാത്രിയുടെ കഥ പറയുന്നു. സിനിമയുടെ കാതലായ ഭാഗം തുടങ്ങുന്നത് പാർട്ടിക്കിടയിൽ തമാശക്കായി തുടങ്ങിയ ഒരു നിസ്സാര ഗെയിമിൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നത്തോടെയാണ്.അതിന് കാരണമാകുന്നതോ അവരവരുടെ തന്നെ മൊബൈൽ ഫോണും.'ട്വൽത്ത് മാൻ' ഒരു ഭയങ്കര സിനിമ എന്നൊന്നും പറയാൻ വയ്യെങ്കിലും, സിനിമയില് പറയാതെ പറയുന്ന ചിലതുണ്ട്.. ആത്മ സൗഹൃദങ്ങളിലെ പൊള്ളത്തരവും, മലയാളി കളുടെ സാമൂഹ്യ സാഹചര്യവും..മൊബൈൽ ഫോൺ ഓരോ മനുഷ്യന്റേയും ജീവിതത്തിലെ സ്വകാര്യതയാണെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, ബന്ധങ്ങൾക്ക് വ്യക്തികൾ നൽകുന്ന മൂല്യത്തെ കുറിച്ചും പുനർചിന്തനത്തിന് ഇടനൽകുന്നു.. സിനിമയിൽ ഒരായിരം രഹസ്യങ...

ഋതു

May 18, 2022  പുൽനാമ്പുകളിലൂറിക്കൂടിയ, മഞ്ഞുതുള്ളികൾ ചേർത്തുവെച്ച് ഉരുകിത്തീരാത്തൊരു ശിശിരത്തിൻ പുലരികൾ കൊണ്ടെന്റെ ചില്ലകളിൽ ചുംബിക്കുക.. പൊള്ളുന്ന വെയിലിൽ പൊഴിയുന്ന നിഴലുകൾ ചേർത്തുവെച്ചു എരിഞ്ഞടങ്ങാത്തൊരു ഗ്രീഷ്മമായ് നീയെന്റെ ഇലകളെ തഴുകി തലോടുക.. മഴനൂലിൽ കൊരുത്തൊരു പ്രണയത്തെ നിന്നാത്മവിനാൽ പൊതിഞ്ഞ് എന്നിലെ പൂക്കളെ കാലവർഷത്തിനാൽ ചേർത്തുനിർത്തുക.. പകലിരവുകളുടെ ആഴങ്ങളിൽ കൊഴിഞ്ഞുതീരാത്തൊരു വസന്തമായി നിൻ സുഗന്ധം കൊണ്ടെന്റെ വേരുകളെ പൊതിയുക.. ഇനി.. ഓരോ ഋതുഭേദങ്ങളിലും എന്റെ ഭ്രാന്തിന്റെയാകാശത്തിൽ നിലാവായ്...താരമായ്.. തെന്നലായ്.. നീ ..നീയായിരിക്കുക..